കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും(KSWDC), എജ്യുക്കേഷൻ ഫോർ ഗുഡ് ഫൗണ്ടേഷനും (EFG Foundation) സംയുക്തമായി കേരളത്തിലെ കോളേജുകളിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി സൗഹൃദ വനിതാ-വിദ്യാർത്ഥി ശാക്തീകരണ സംരംഭമാണ് സസ്റ്റൈനബിൾ മെൻസ്ട്രൽ കെയർ ഇനിഷ്യേറ്റീവ് (Sustainable Menstrual Care Initiative)
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ നടത്തുന്ന സസ്റ്റൈനബിൾ മെൻസ്ട്രൽ കെയർ ഇനിഷ്യേറ്റീവിന്റെ ജില്ലാ തല ഉൽഘാടനം ഒക്ടോബര് 14 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിജി ഫിലിപ്പിന്റെ സാന്നിധ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ വെച് നടത്തപെടുകയാണ്.
സ്കൂളുകൾ ഉൾപ്പെടെയുള്ള പ്രാദേശിക സ്ഥാപനങ്ങളിലെ അംഗങ്ങൾക്കും അവരുടെ പ്രദേശത്തെ പൊതുസമൂഹത്തിനും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ആർത്തവ സംരക്ഷണ അവബോധവും വിദ്യാഭ്യാസവും നൽകുന്നതിന് കോളേജ് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ബൃഹത് ലക്ഷ്യമാണ് ഈ സംരംഭത്തിന്റേത്. ‘Education’, ‘Empowerment’, ‘Employment’ എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഈ സംരംഭം ‘Informed Changemakers’ ലൂടെ വലിയൊരു സാമൂഹിക മാറ്റമാണ് മുന്നിൽ കാണുന്നത്